Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsമലയാളികൾ ഇന്ന്...

മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ  ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്. ഈ 10 ദിവസവും വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കും.

നാനാത്വത്തിൽ ഏകത്വം ദർശിക്കാൻ കഴിയുമെന്നതാണ്  ഓണത്തിൻ്റെ പ്രത്യേകത. കാർഷിക വിഭവങ്ങൾ മുതൽ വിലകൂടിയ സമ്മാനങ്ങൾ വരെ ജനങ്ങൾ പരസ്പരം കൈമാറും. ഉപ്പേരിയും പപ്പടവും പായസവും കൂട്ടി  ഓണമുണ്ണാൻ  മലയാളികൾ കാത്തിരിക്കുന്ന ദിനം കൂടിയാണ്. തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം എന്നാണ് ഐതിഹ്യം.

അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്‌. എല്ലാവർക്കും ദേശം ന്യൂസിൻ്റെ  ഓണാശംസകൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാത്മാഗാന്ധി കുടുംബസംഗമം

തിരുവല്ല: പെരിങ്ങര പതിനൊന്നാം വാർഡ്  മഹാത്മാഗാന്ധി കുടുംബ സംഗമം   കെപിസിസി സെക്രട്ടറി  അനീഷ് വരിക്കണ്ണാമല  ഉൽഘാടനം ചെയ്തു. ജിജി പെരിങ്ങര അധ്യക്ഷത വഹിച്ചു. ഭാസ്കരൻ നായർ വാലയിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ...

ഇന്ത്യയിൽ മൂന്നു കുട്ടികൾക്ക് എച്ച്എംപിവി

ഗാന്ധിന​ഗർ: കർണാടകയ്‌ക്ക് പുറമേ ​ഗുജറാത്തിലും ഹ്യുമൻ മെറ്റാന്യൂമോ വൈറസ് ബാധ സ്ഥിരീകരിച്ചു .അഹമ്മദാബാദിലെ ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് പനിയും ജലദോഷവും ഉണ്ടായതിനെ...
- Advertisment -

Most Popular

- Advertisement -