Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiയുകെയിൽ മലയാളി...

യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു

ന്യൂഡൽഹി: യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ലിവർപൂൾ എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് മരിച്ചു

കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവുമാണ്. ഇവർ 2002 ലാണ് യുകെയിൽ എത്തുന്നത്. പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. മക്കൾ: മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ: ഡാലിയ ഉമ്മൻ.

സംസ്കാരം പിന്നീട് യുകെയിൽ  നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.  പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി ആർ ഡി എസ് യുവജനസംഘം വജ്ര ജൂബിലി ആഘോഷം നാളെ ആരംഭിക്കും

തിരുവല്ല : പ്രത്യക്ഷ രക്ഷാ ദൈവ സഭ യുവജനസംഘം വജ്രജൂബിലി ആഘോഷങ്ങൾ ആഗസ്റ്റ് 30, 31 തീയതികളിൽ പിആർഡിഎസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടക്കും. വജ്ര ജൂബിലിയുടെ പ്രചാരണാർത്ഥം നാളെ  ചങ്ങനാശ്ശേരി...

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി കസ്റ്റഡിയില്‍

പാലക്കാട് :പാലക്കാട് ഒലവക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബര്‍ഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്ന്...
- Advertisment -

Most Popular

- Advertisement -