Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsപ്ലസ് ടു...

പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

തിരുവല്ല: മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിനി അപർണ രമേശ് (17)ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. മല്ലപ്പള്ളി വായ്പൂർ സ്വദേശി ജാവേദിനെയാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെരിങ്ങോളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ വീട്ടിലായിരുന്നു സംഭവം.

അപർണയ്ക്കും സഹോദരനും ജാവേദ് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് കാവുംഭാഗം ജംക്ഷനിൽ  ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അപർണയുടെ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ വീട്ടിലെത്തിയ അപർണയെ അടുക്കളയിൽ  മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു . മരിക്കുന്നതിന് മുൻപ് വിവരം ജാവേദിനെ വിളിച്ചറിയിച്ചിരുന്നതായാണ് സൂചന.

 

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് അപർണയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിലെ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തു

പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്‍പ പീഠം കാണാതായ സംഭവത്തിൽ പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തു .സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം...

അപേക്ഷ ക്ഷണിച്ചു

ആറന്മുള : ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഓഫീസിലേക്ക് ഒരു അക്കൗണ്ട്സ് ക്ലാര്‍ക്കിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0468-2319740            ...
- Advertisment -

Most Popular

- Advertisement -