Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsമല്ലപ്പള്ളി-  ചേലക്കൊമ്പ്...

മല്ലപ്പള്ളി-  ചേലക്കൊമ്പ് റോഡ് : സര്‍വേ അന്തിമഘട്ടത്തില്‍

തിരുവല്ല : മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് നിര്‍മാണത്തിനായി മല്ലപ്പള്ളി വില്ലേജിലെ സര്‍വേ നടപടി വേഗത്തിലാക്കാന്‍ മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ല ആസൂത്രണസമിതി  സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  ജില്ല വികസന സമിതി യോഗത്തിലായിരുന്നു എംഎല്‍എയുടെ നിര്‍ദേശം.

ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയായി. കോതക്കാട് പാലത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കണമെന്നും പന്നിക്കുഴി പാലത്തിന്റെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ് മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണ, എഡിഎം ബി ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിര്‍മ്മാണം പൂര്‍ത്തിയായി : ഉദ്ഘാടനം ഉടന്‍

ആലപ്പുഴ : അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെയും ചേര്‍ത്തല നഗരസഭയെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്- വിളക്കുമരം പാലം യാഥാർത്ഥ്യമാവുന്നു. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 100ശതമാനവും പൂർത്തിയായി. സമീപന റോഡുകളുടെ നിർമ്മാണവും അതിവേഗം പൂർത്തിയാക്കി...

പാകിസ്ഥാന്‌ വേണ്ടി ചാരപ്രവൃത്തി : മലയാളി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചി : പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പ്രതിരോധമേഖലയിലെ തന്ത്രപ്രധാനവിവരങ്ങൾ ചോർത്തിനൽകിയെന്ന കേസിൽ മലയാളിയടക്കം മൂന്നുപേരെട ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നുള്ള പി.എ.അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ...
- Advertisment -

Most Popular

- Advertisement -