കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഏഴുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറിന് ഗണപതി ഹോമത്തോടെ ഇക്കൊല്ലത്തെ ചതുര്‍ഥി തീര്‍ഥാടന ചടങ്ങുകള്‍ക്ക് തുടക്കമായി.ക്ഷേത്ര തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.
കൊടിയേറ്റിനു മുന്നോടിയായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യം, കൊടിക്കൂറക്കയര്‍ സമര്‍പ്പണം ഇവ നടന്നു. 27ന് വിനായക ചതുര്‍ഥിയും പള്ളിവേട്ടയും 28ന് ആറാട്ടും നടക്കും.
വിനായക ചതുര്‍ഥി തിരുവുല്‍സവത്തിനും ഭക്തരെ സ്വീകരിക്കുന്നതിനുമുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മളളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു