Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ മീൻ...

പെരിങ്ങരയിൽ മീൻ പിടിക്കാൻ പോയ ആളെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല:  പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിവേലിപ്പുറം പന്ത്രണ്ടിൽ വീട്ടിൽ ടി.ജി ഇടിക്കുള(49)യെ ആണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ ഇടിക്കുള മീൻ കൂട് സ്ഥാപിച്ചിരുന്നു. ഇത് നോക്കാനായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇദ്ദേഹം വീട്ടിൽ നിന്നും പോയത്. ഏറെനേരം കഴിഞ്ഞും കാണാതിരുന്നതിനെ തുടർന്ന് ഭാര്യ ബിജി തിരക്കി എത്തിയപ്പോഴാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന ധനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം...

സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (12695)...
- Advertisment -

Most Popular

- Advertisement -