Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമണ്ഡല മകരവിളക്ക്...

മണ്ഡല മകരവിളക്ക് മഹോത്സവം :  ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും- മന്ത്രി വി.എന്‍. വാസവന്‍

പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ശബരിമല സന്ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ക്കടക മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ നിരവധി തീര്‍ഥാടകരാണ് കോരിച്ചൊരിയുന്ന മഴയിലും ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് സുഗമമായി എത്തി ദര്‍ശനം നടത്തി തിരികെ പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.

മകരവിളക്കുമായി ബന്ധപ്പെട്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഇന്ന് (16) രാവിലെ 11 ന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി

ന്യൂഡൽഹി : രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും.സോണിയ ഗാന്ധിയുടെ സീറ്റാണു റായ്ബറേലി. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക മത്സരിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും...

റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല പ്രവർത്തനോത്ഘാടനം

തിരുവല്ല : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ശാഖയുടെ 2025-26 വർഷത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും  ജീവകാരുണ്യ പദ്ധതിയിലേക്കുള്ള ധനസമാഹരണവും നഗരസഭ ചെയർപേഴ്സൺ അനു ജോർജ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്...
- Advertisment -

Most Popular

- Advertisement -