Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലപൂജ :...

മണ്ഡലപൂജ : 26നും 27നും ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും

ശബരിമല : മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് വെർച്യുൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35000 പേരെയുമേ വ്വർചൽ ക്യൂ വഴി അനുവദിക്കുകയുള്ളു. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്. ഘോഷയാത്ര  26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും.

26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കൽനിന്നും 10 മണിക്കുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

തിരുവല്ല:ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ  ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി ഹോട്ടലുകൾ ബേക്കറികൾ കൂൾ ബാറുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നടത്തിയത്.  പഞ്ചായത്ത് ലൈസൻസ്, പാചക തൊഴിലാളികൾക്കും...

സുവർണ്ണ ജൂബിലിയുടെ നിറവിൽ പരുമല ആശുപത്രി

പരുമല : പരുമല സെൻ്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ രണ്ട്  വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം  ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ...
- Advertisment -

Most Popular

- Advertisement -