Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsമണിയാര്‍ ബാരേജിലെ...

മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

പത്തനംതിട്ട:  സംസ്ഥാനത്ത് ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത. ജലനിരപ്പ് സുരക്ഷതമായി നിലനിര്‍ത്തുന്നതിന്  ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും പരമാവധി 100 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി കക്കാട്ടാറിലേയ്ക്ക് ജലം തുറന്നവിടേണ്ട സാഹചര്യം ഉണ്ടായേക്കാം.

ഇതിനാൽ  കക്കാട്ടാറില്‍ 50 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും  മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് യുവാവ് മരിച്ചു

തിരുവനന്തപുരം :ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥി മരിച്ചു .വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അനന്തു സ്കൂട്ടറിൽ പോകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി...

ബസ്സേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ

കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന  ബസ്സേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മൂന്നാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം  നിർവഹിച്ചു....
- Advertisment -

Most Popular

- Advertisement -