Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeCareerമഞ്ഞിനിക്കര പെരുന്നാൾ ...

മഞ്ഞിനിക്കര പെരുന്നാൾ  ഫെബ്രുവരി 2 ന് കൊടിയേറും

പത്തനംതിട്ട : മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാൾ  ഫെബ്രുവരി 2 മുതൽ 8 വരെ മഞ്ഞിനിക്കര ദയറായിൽ നടക്കും.

പെരുന്നാൾ കമ്മിറ്റി ചെയർമാൻ മോർ അത്താനാസിയോസ് ഗീവർഗീസ്, വൈസ് ചെയർമാൻ റവ. ഏബ്രഹാം കോറെപ്പിസ്‌കോപ്പ തേക്കാട്ടിൽ, ജനറൽ കൺവീനർ കമാൻഡർ റ്റി. യു. കുരുവിള, കൺവീനർ ജേക്കബ്ബ് തോമസ് കോറെപ്പിസ്‌കോപ്പാ മാടപ്പാട്ട്, പബ്ലിസിറ്റി കൺവീനർ ബിനു വാഴമുട്ടം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ വർഷത്തെ പെരുന്നാളിന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക പ്രതിനിധി ലബാനോനിലെ സിറിയൻ ഓർത്തഡോക്‌സ് പാട്രിയാർക്കേറ്റിലെ സുറിയാനി പഠന വിഭാഗത്തിന്റെ പാത്രിയർക്കാ വികാരിയും പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ പ്രത്യേക സ്ഥാനാപതിയുമായ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്തയും, മലങ്കര മെത്രപ്പോലീത്തയും  എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ പ്രസിഡന്റുമായ മോർ ഗ്രീഗോറിയോസ് ജോസഫ്,  യാക്കോബായ സുറിയാനി സഭയിലെ  പുരോഹിതർ, മന്ത്ര വീണാ ജോർജ്  തുടങ്ങിയവർ സംബന്ധിക്കും.

ഫെബ്രുവരി 2 ന് മഞ്ഞിനിക്കര ദയറായുടെ തലവൻ മോർ അത്താനാസിയോസ് ഗീവർഗ്ഗീസ്, കൊല്ലം ഭദ്രാസനത്തിലെ മോർ തേവോദോസ്യോസ് മാത്യുസ്, ക്‌നാനായ ഭദ്രാസനത്തിന്റെ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന ആരംഭിക്കും.

അന്ന് തന്നെ മഞ്ഞിനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും.  വൈകിട്ട് 5.30 ന് വിശുദ്ധ മോറാന്റെ കബറിടത്തിൽ നിന്നും കൊണ്ടുവരുന്ന പതാക 6 മണിക്ക് ഓമല്ലൂർ കുരിശിൻതൊട്ടിയിൽ മോർ അത്താനാസിയോസ് ഗീവർഗീസ്  ഉയർത്തും.

3 മുതൽ എല്ലാ ദിവസവും രാവിലെ 5 ന്  പ്രഭാത നമസ്‌ക്കാരവും  7.30 ന് വിശുദ്ധ കുർബാനയും 12.30 ന് ഉച്ച നമസ്‌ക്കാരവും വൈകിട്ട് 5 ന് സന്ധ്യാ നമസ്‌ക്കാരവും ഉണ്ടായിരിക്കും. 3-ാം തീയതി വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും 7ന് മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ. മാത്യൂസ് തോക്കുപാറ പ്രസംഗിക്കും.

4-ാം തീയതി രാവിലെ 9.30 ന് തുമ്പമൺ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം  മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. തൂത്തൂട്ടി ധ്യാന കേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുമായ  പീലക്‌സീനോസ് സക്കറിയ ധ്യാനം നയിക്കും.  വൈകിട്ട് 6.30 ന് ഗാന ശുശ്രുഷ , തുടർന്ന്ഫാ. ബിജു പാറേക്കാട്ടിൽ പ്രസംഗിക്കും.

5 ന് വൈകിട്ട് 6.00 മണിക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ  പ്രേം കൃഷ്ണൻ നിർവ്വഹിക്കും. നിർധനരായ93 പേർക്ക് വസ്ത്രങ്ങൾ വിതരണംചെയ്യും. തുടർന്ന് 7 മണിക്ക് ഗാന ശുശ്രുഷയും ഫെബ്രുവരി 7 ന്  രാവിലെ 5 ന് പ്രഭാത നമസ്‌കാരവും, 7.30 ന് മൂന്നിന്മേൽ കുർബാന.

കാൽനട തീർത്ഥയാത്ര സംഘങ്ങളെ 7 ന് ഉച്ചയ്ക്ക് 3 മണിമുതൽ ഓമല്ലൂർ കുരിശിങ്കൽ വച്ച് മെത്രാപ്പോലീത്താമാരും മോർ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും. തുടർന്ന്6 മണിക്ക്  പൊതുസമ്മേളനം പരിശുദ്ധ പാത്രീയാർക്കീസ് ബാവായുടെ പ്രതിനിധി ലബാനോനിലെ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ   ഗ്രീഗോറിയോസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.

ഫെബ്രുവരി 8 ന് പുലർച്ചെ 3മണിക്ക്  മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദയറാ കത്തീഡ്രലിൽ പ്രഭാത പ്രാർത്ഥനയും, 5.45ന്  തീമോത്തിയോസ് തോമസ് ( സുന്നഹദോസ് സെക്രട്ടറി) മോർ ഈവാനിയോസ് കുര്യാക്കോസ് (ക്‌നാനായ ഭദ്രാസനം) മോർ പീലക്‌സീനോസ് സക്കറിയ  (ഇടുക്കി ഭദ്രാസനം) എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, തുടർന്ന്   10.30ന് സമാപന റാസയും നേർച്ച വിളമ്പും ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് ചോദ്യപേപ്പർ ചോർച്ച : മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ സി ബി ഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് ജമാലുദ്ദീൻ എന്ന മാദ്ധ്യമപ്രവർത്തകനെയാണ്...

ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി:വ്യാപക പരിശോധന

ന്യൂഡൽഹി : ഡൽഹിയിലെയും നോയിഡയിലെയും സ്കൂളുകളില്‍ ബോംബ് ഭീഷണി.സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡ് സ്കൂളുകൾ ഒഴിപ്പിച്ച് പരിശോധന തുടങ്ങി.സംശയാസ്പദമായ വസ്തുക്കൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, ഡൽഹി മയൂർ വിഹാറിലെ...
- Advertisment -

Most Popular

- Advertisement -