Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ്...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം : ഒൻപത് ജവാന്മാർക്ക് വീരമൃത്യു

റായ്പ്പൂർ : ഛത്തീസ്‌ഗഡിലെ ബിജാപുരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ബിജാപൂരിലെ ബെദ്രെ-കുത്രു റോഡിലാണ് സംഭവം. സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി ഉപയോ​ഗിച്ച് തകർക്കുകയായിരുന്നു. ജില്ലാ റിസർവ് ​ഗാർഡ് (DRG) ഉദ്യോ​ഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മാവോയിസ്റുകൾക്കെതിരെ സംയുക്ത ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ഉദ്യോ​ഗസ്ഥരാണ് മരിച്ചത്.കഴിഞ്ഞ ദിവസം ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എം ടി രമേശ്

കൊച്ചി: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ പറയണോ...

കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പ്: ഇടത് സഹകരണ മുന്നണി വിജയിച്ചു

തിരുവല്ല: കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിൽ ഇടത് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഓരോ സ്ഥാനാർത്ഥിക്കും 1300ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കെ...
- Advertisment -

Most Popular

- Advertisement -