ന്യൂഡൽഹി : ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് സമയം ചോദിച്ചുകൊണ്ട് മാവോയിസ്റ്റുകൾ.മൂന്ന് സംസ്ഥാനത്തെ മാവോയിസ്റ്റുകളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. ആയുധം ഉപേക്ഷിക്കാൻ സമയം തേടി കേന്ദ്രസർക്കാരിനും മഹാരാഷ്‌ട്ര, ചണ്ഡീഗഢ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കത്ത് നൽകി.
രാജ്യത്ത് നക്‌സലിസം അവസാനിപ്പിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് എംഎംസി സോണൽ കമ്മിറ്റി വക്താവ് അനന്ത് കത്ത് നൽകിയത്.കീഴടങ്ങലിന് സൗകര്യമൊരുക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.






