Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeSpiritualമാർ ക്രിസോസ്റ്റം...

മാർ ക്രിസോസ്റ്റം സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വ പൗരൻ : മാർ ക്ലീമീസ് വലിയ മെത്രാപ്പോലിത്ത

തിരുവല്ല: സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വപൗരൻ ആയിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റംവലിയ മെത്രാപ്പോലീത്തയെന്നും സാധാരണ ജനങ്ങളുടെ വേദനകളെ സ്വയം സ്വീകരിച്ചു അതിൻ്റെ പരിഹാരത്തിനു വേണ്ടി അവസാനം വരെ ജീവിച്ച ഇടയൻ ആയിരുന്നു എന്നും മനുഷ്യത്വത്തിന്റെ മഹത്വം നിലനിർത്തി മാനവികതയ്ക്ക് വേണ്ടി നിലകൊണ്ട വലിയ മെത്രാപ്പോലീത്ത എക്കാലത്തും സ്മരിക്കപ്പെടുമെന്നും കുറിയാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു

പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത തിരുമേനിയുടെ മൂന്നാമത് ധന്യ സ്മൃതിയും പ്രഭാഷണവും കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അഭിമുഖ്യത്തിൽ തിരുമൂലപുരം ബഥനി മാർത്തോമ്മ പള്ളിയിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം . കെ സി സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

മാർ ക്രിസോസ്റ്റത്തിൻ്റെ ദർശനത്തിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൻ ഡോ. ഗീവറുഗീസ് മാർ കൂറിലോസ് പ്രഭാഷണം നടത്തി. മാത്യൂസ് മാർ സെറാഫിം , ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, കൺവീനർ ലിനോജ് ചാക്കോ, വികാരി റവ.ബിനു വർഗീസ്, കെ സി സി സംസ്ഥാന സമിതി അംഗങ്ങളായ ജോജി പി. തോമസ്, അനീഷ് കുന്നപ്പുഴ, രാജൻ ജോക്കബ്, ജോയി ജോൺ തുരിത്തിക്കര, ഫാ. കുരുവിള മാത്യു, റവ. ജോൺ മാത്യു, ആനി ചെറിയാൻ, ബെൻസി തോമസ്, ബാബു ജോർജ്, മുനിസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീഡിയോ കോളിലൂടെ പോലീസെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ

കോഴഞ്ചേരി : വീഡിയോ കോൾ ചെയ്ത് അന്ധേരി പോലീസെന്നും, സിബിഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 രൂപ  തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ. പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ വീട്ടിൽ മൊയ്‌ദു സാഹിബ്‌...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല: മാർത്തോമ്മാ സഭയുടെ  പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് വിതരണം ചെയ്യ്തു. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനും ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പത്മശ്രീ...
- Advertisment -

Most Popular

- Advertisement -