Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭ...

മാർത്തോമ്മാ സഭ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് – ഡോ എസ് സോമനാഥന്

തിരുവല്ല: മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  ഐ എസ് ആർ ഓ മുൻ ചെയർമാൻ ഡോ എസ് സോമനാഥന്. തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്തെ കൗൺസിൽ ചേമ്പറിൽ ബുധനാഴ്ച വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും യുവജനങ്ങൾക്കുള്ള സാദ്ധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ വെരി റവ. മാത്യു ജോൺ, വൈദീക ട്രസ്‌റ്റി റവ.ഡേവിഡ് ഡാനിയേൽ, അത്‌മായ ട്രസ്‌റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, കേണൽ ഡോ.ജോൺ ജേക്കബ് ആറ്റു മാലിൽ എന്നിവർ നേതൃത്വം നൽകും.

യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ, വിദ്യാർത്ഥികൾക്കള്ള സ്കോളർഷിപ്പുകൾ, ജീവകാരുണ്യ സ്ഥാപനത്തിനുള്ള ഉപഹാരം എന്നിവയും വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാരതീയ അഭിഭാഷക പരിഷത്ത് ഗുരുപൂജ സംഘടിപ്പിച്ചു

തിരുവല്ല: ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ സംഘടിപ്പിച്ചു. ഗുരുസ്ഥാനീയനും അടിയന്തിരാവസ്ഥ തടവുകാരനുമായ മുതിർന്ന അഭിഭാഷകൻ അഡ്വ നരേഷ് കുമാറിനെ  ജില്ലാ സെക്രട്ടറി അഡ്വ അഭിലാഷ് ചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ്...

വയനാടിന് ചക്കുളത്തുകാവ് ക്ഷേത്രത്തിൻറെ കൈത്താങ്ങ് ; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം കൈമാറി

എടത്വാ: ദുരന്തം വിതച്ച വയനാടിന് ചക്കുളത്തുകാവ് ശ്രീ  ഭഗവതി ക്ഷേത്രത്തിൻറെ കൈത്താങ്ങ്. ചക്കുളത്തുകാവ് ട്രസ്റ്റിൻറെയും  ചക്കുളത്തമ്മ സഞ്ജിനി  ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അഞ്ചു ലക്ഷം രൂപയുടെ ചെക്ക്...
- Advertisment -

Most Popular

- Advertisement -