Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeSpiritualമാർത്തോമ്മാ സഭാ...

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലത്തിന്റെ മൂന്നാം ദിവസത്തെ യോഗം  കുർബ്ബാന ശുശ്രൂഷയോടെ ആരംഭിച്ചു. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ കുർബ്ബാനയ്ക്കു നേതൃത്വം നൽകി. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ,   എപ്പിസ്ക്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ്, ഡോ. എസെക് മാർ ഫിലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ വെരി റവ. ഡോ. ഇൗശോ മാത്യു, സഭാ സെക്രട്ടറി റവ. എബി റ്റി.മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ സഹ നേതൃത്വം നൽകി.

തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ സജീവ സേവനത്തിൽ നിന്ന് വിരമിച്ച 26 വൈദികരെ ആദരിച്ചു. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ, വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു, സഭാ സെക്രട്ടറി റവ. എബി റ്റി.മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ  എപ്പിസ്ക്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ്, ഡോ. എസെക് മാർ ഫിലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം എന്നിവരും സീനിയർ വികാരി ജനറാൾ വെരി റവ. ഡോ. ഇൗശോ മാത്യു, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയെ കോമാട്ട് എന്നിവർ പങ്കെടുത്തു.

സഭാ അവാർഡുകൾ നൽകി.സഭയുടെ 2024 ലെ മാർത്തോമ്മാ മാനവ സേവ അവാർഡ് പ്രമുഖ വ്യവസായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ബാംഗ്ലൂർ സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ഇടവകാംഗം അജിത് എെസക്കിന് സമ്മാനിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുകയും പ്രശസ്ത സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള മാർത്തോമ്മാ സഭാംഗങ്ങൾക്കു നൽകുന്ന അംഗീകാരമാണ് മാർത്തോമ്മാ മാനവ സേവ അവാർഡ്. വ്യവസായ സംരംഭങ്ങളിലൂടെ സാമൂഹിക സേവനം എന്ന മേഖലയിലെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് നൽകിയത്.  ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.

സഭയുടെ 2024 ലെ മാർത്തോമ്മാ കർഷക അവാർഡ് മാരാമൺ മാർത്തോമ്മാ ഇടവകാംഗം കളത്രയിൽ ഷയ്ജി ജേക്കബ് തോമസിനും (ഇരുപത്തി അയ്യായിരം രൂപയും ഫലകവും)സഭയുടെ പ്രഥമ മാർത്തോമ്മാ സ്പോർട്ട്സ് / ഗെയിംസ് അവാർഡ് റായ്പ്പൂർ മാർത്തോമ്മാ ഇടവകാംഗം കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് റീബാ ബെന്നിക്കും നൽകി. (ഇരുപത്തി അയ്യായിരം രൂപയും ഫലകവും)

മികച്ച ഗ്രന്ഥരചനയ്ക്കു വൈദികർക്കുള്ള മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മാളിയേക്കൽ റവ. എം. സി. ജോർജ് മെമ്മോറിയൽ എൻഡോവ്മെന്റ് പൈ്രസ് റവ. ഡോ. ഏബ്രഹാം ഫിലിപ്പിനും (പുസ്തകം: ‘ ജീസസ് ട്രഡീഷൻ ഇൻ ദ ജോഹനൈ്നൻ റൈറ്റിംഗ്സ് ‘) റവ. മാത്യു തോമസ് വട്ടക്കോട്ടാൽ മെമ്മോറിയൽ എൻഡോവ്മെന്റ് പൈ്രസ് റവ. ജോസഫ് വർഗീസിനും (പുസ്തകം: സ്നേഹധാര എന്ന കവിതാ സമാഹാരം) റവ. ആൻസൺ തോമസിനും (പുസ്തകം: ജീവിതവും ഇടർമ്മകളും) നൽകി.

പരിസ്ഥിതി അവബോധം സഭയുടെ പ്രേഷിതവൃത്തിയുടെ ഭാഗമായി പരിഗണിക്കുന്നതിനും സഭാംഗങ്ങളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനും വേണ്ടി സഭ ഏർപ്പെടുത്തിയിരിക്കുന്ന മാർത്തോമ്മാ ഹരിത അവാർഡ് പന്തളം മാർത്തോമ്മാ ഇടവകയ്ക്കും (ഇടവക വിഭാഗം) ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യുക്കേഷൻ സെന്ററിനും (സ്ഥാപന വിഭാഗം) (പതിനായിരം രൂപയും ഫലകവും) നൽകി.

സഭയുടെ 2024 ലെ മാർത്തോമ്മാ സെമിത്തേരി സംരക്ഷണ അവാർഡ് ഒന്നാം സ്ഥാനം കുറത്തികാട് ജറുസലേം മാർത്തോമ്മാ ഇടവകയ്ക്കും (പതിനയ്യായിരം രൂപയും ഫലകവും) രണ്ടാം സ്ഥാനം പനവേലി ബഥേൽ മാർത്തോമ്മാ ഇടവകയ്ക്കും (പതിനായിരം രൂപയും ഫലകവും) നൽകി.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടിയ ഡോ. ലിജി സാമുവൽ ഡോ. റോണി രാജൻ പോൾ എന്നിവർക്കും ഡോക്ടറേറ്റ് നേടിയ 14 അദ്ധ്യാപകർക്കും റാങ്ക് നേടിയ 7 വിദ്യാർത്ഥി കൾക്കും എസ്. എസ്. എൽ സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുമുള്ള മെറിറ്റ് അവാർഡുകളും നൽകി.

തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന സമ്മേളത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അവാർഡുകൾ വിതരണം ചെയ്തു. സഭാ സെക്രട്ടറി റവ. എബി റ്റി.മാമ്മൻ, റവ. ജോസ് വർഗീസ് പ്രശസ്തി പത്രം അവതരിപ്പിച്ചു. അവാർഡ് ജോതാവ് അജിത് എസെക് പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി ബീഹാർ സ്വദേശി പോലീസ് പിടിയിൽ

മാവേലിക്കര : മാവേലിക്കര പോലിസ് നടത്തിയ പരിശോധനയിൽ ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. ബീഹാർ ചമ്പാരൻ സ്വദേശിയായ റുപ് നാരായണൻ റാവുത്ത് (46) ആണ്  പിടിയിലായത്. ഇയാളുടെ...

ചക്രവാത ചുഴി,ന്യുന മർദ്ദ പാത്തി : സംസ്ഥാനത്ത് മഴ തുടരും

കോട്ടയം : സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 15 വരെ അതിശക്തമായ മഴക്കും 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്...
- Advertisment -

Most Popular

- Advertisement -