Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsതലസ്ഥാനത്ത് കൂട്ടക്കൊല...

തലസ്ഥാനത്ത് കൂട്ടക്കൊല ; ആറു പേരെ കൊലപ്പെടുത്തിയെന്ന് യുവാവ് : അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : വെഞ്ഞാറന്മൂട് ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് പോലീസ് സ്‌റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തി .പെരുമല സ്വദേശി അഫാൻ(23) എന്ന യുവാവാണ് വിവിധ സ്ഥലങ്ങളിലായി ആറുപേരെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയത്.അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും ഒരാൾ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.മൂന്നു വീടുകളിലായാണ് കൂട്ടക്കുരുതി നടന്നത്.

മുത്തശ്ശിയും സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ്‌ യുവാവ്‌ കൊലപ്പെടുത്തിയത്.മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്‌സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ,പെൺസുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്.അഫാന്റെ മാതാവ് ഒഴികെ എല്ലാവരും പോലീസ് എത്തും മുന്നെ മരിച്ചിരുന്നു. അഫാന്റെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമത്തെ അംഗീകരിക്കില്ലെന്ന വിഘടിത നിലപാട് അപലപനീയം : ഓർത്തഡോക്സ് സഭ

കൊച്ചി : വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച വിമത വിഭാഗത്തിന്റെ നിലപാട് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭ. വെട്ടിത്തറ പള്ളി യഥാർത്ഥ അവകാശികളായ മലങ്കരസഭക്ക്...

ചൂരൽമല: കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം : ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം...
- Advertisment -

Most Popular

- Advertisement -