ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ മൂന്നിടങ്ങളിലായി നടന്ന റെയ്ഡുകളിൽ 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.സംഭവത്തിൽ യുവ എൻജിനീയറടക്കം 9 മലയാളികളും ഇടനിലക്കാരനായ ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്.
ബെംഗളൂരുവില്‍ എന്‍ജിനീയറായ മലയാളിയായ ജിജോ പ്രസാദിന്റെ ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവാണ് കണ്ടെടുത്തത്. വീട്ടില്‍നിന്ന് 26.06 ലക്ഷം രൂപയും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു കേസില്‍ 110 ഗ്രാം എംഡിഎംഎയുമായി മലയാളികളായ എട്ടുപേരെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
രണ്ടു കോടി രൂപയുടെ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. വിസാ കാലാവധി കഴിഞ്ഞ ഇയാൾ അനധികൃതമായാണ് നഗരത്തിൽ കഴിഞ്ഞിരുന്നത്.