Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsKollamമാതാ അമൃതാനന്ദമയി...

മാതാ അമൃതാനന്ദമയി ദേവിയും 1200 ഓളം ഭക്തരും ട്രെയിൻ മാർഗം അയോധ്യയിലേക്ക്: ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ

കൊല്ലം: ആയിരത്തി ഇരുനൂറു പേരടങ്ങുന്ന ഭക്തസംഘവുമായി മാതാ അമൃതാനന്ദമയി ദേവി അയോധ്യയിലേക്ക് പുറപ്പെട്ടു. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രത്യേക ട്രെയിനിലാണ് യാത്ര. അയോധ്യയിലെ രാമക്ഷേത്രത്തിൽ  ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനൊപ്പം അമൃതാനന്ദമയി ദേവിയും പങ്കെടുക്കും.

ആർ.എസ് എസ് കാര്യകർത്താക്കളും ബി.ജെ.പി നേതാക്കളും അടക്കം നിരവധി പേർ അമ്മയെ യാത്രയയക്കാൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ശ്രീരാമജന്മഭൂമി തീ‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ചാണ് മാതാ അമൃതാനന്ദമയി ദേവിയുടെ അയോധ്യ സന്ദർശനം. ഹിന്ദു പുതുവ‍ർഷം എന്നറിയപ്പെടുന്ന ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ മാ‍ർച്ച് 19 നാണ് രാമക്ഷേത്രത്തിന്റെ രണ്ടാം നിലയിൽ ശ്രീരാമയന്ത്രം സ്ഥാപിക്കുക. ഈ സവിശേഷ ദിനത്തിൽ പ്രത്യേക പൂജകളുമുണ്ടാകും.

1980 കളിൽ മാതാ അമൃതാനന്ദമയി ചെറിയ സംഘം ഭക്തരുമായി യാത്ര ചെയ്തിട്ടുണ്ട്. അതിന് ശേഷം ഇതാദ്യമായാണ് വലിയ സംഘവുമായുള്ള ആത്മീയ യാത്ര. ആശ്രമത്തിലെ അന്തേവാസികളും ഭക്തരും സംഘത്തിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,...

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -