പന്തളം : കുരമ്പാലയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരൻ അനി ആണ് പൊലീസിന്‍റെ പിടിയിലായത്.
തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. ഈ കടയും ജീവനക്കാരനും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയോടെ ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
കവറുകളിലാക്കിയാണ് പ്രതി എംഡിഎംഎ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും എംഡിഎംഎ എത്തിച്ച് നല്‍കുന്നവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.