Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമതിൽഭാഗം ഗോവിന്ദൻകുളങ്ങര...

മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം

തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്ര മേൽശാന്തി കുളങ്ങരമഠം ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. മഹേഷ് നമ്പൂതിരി കുളങ്ങരമഠം സഹകാർമ്മികത്വം വഹിച്ചു.

ക്ഷേത്രത്തിലെ നടപന്തലിൽ പ്രത്യേക അടുപ്പ് തയാറാക്കിയാണ് ആചാരപരമായ ചടങ്ങുകളോടെ പൊങ്കാല അർപ്പിച്ചത്. പൊങ്കാല സമർപ്പണത്തിനു ശേഷം ഉച്ചദീപാരാധനയും, പ്രസാദ വിതരണവും നടത്തി. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ശ്രീകുമാർ കൊങ്ങരേട്ട് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, വൈസ് പ്രസിഡന്റ് ആർ.പി. ശ്രീകുമാർ, ജിതീഷ് കുമാർ സൗപർണ്ണിക, ശ്രീകുമാർമാവേലിമഠം, വിനോദ് കുമാർ പിഷാരത്ത്, രാജശേഖരൻ ആറൻമുള കൊട്ടാരം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്ഐആർ : ഹിയറിങ്ങിന് പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല

തിരുവനന്തപുരം : എസ്‌ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക്  ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കമ്മീഷൻ. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത...

പമ്പാ മണല്‍പ്പുറം ഒരുങ്ങി : 131 -ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച ആരംഭിക്കും

കോഴഞ്ചേരി : ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131-മത് യോഗം ഞായറാഴ്ച പമ്പാ നദിയിലെ മാരാമണ്‍ മണല്‍പ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലില്‍ ആരംഭിക്കും 8 നാള്‍ നീളുന്ന വചന പ്രഘോഷണം 15ന് ഞായറാഴ്ച സമാപിക്കും. ...
- Advertisment -

Most Popular

- Advertisement -