Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാര്‍ധക്യകാല മാനസികാരോഗ്യപ്രശ്നങ്ങള്‍...

വാര്‍ധക്യകാല മാനസികാരോഗ്യപ്രശ്നങ്ങള്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളിൽ കൂടുതൽ: വനിത കമ്മിഷൻ അംഗം

ആലപ്പുഴ : വാർധക്യത്തിലുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും ഈ വിഷയത്തിൽ സാമൂഹ്യജാഗ്രത ഉണ്ടാകണമെന്നും വനിത കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം.

കുടുംബ പ്രശ്നങ്ങൾ, ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കം, സ്വത്ത് തർക്കം തുടങ്ങിയ കേസുകളാണ് അദാലത്തില്‍ കൂടുതലായെത്തിയത്. ഭർത്താവ് മരിച്ച സ്ത്രീയുടെ വസ്തുവിന്റെ അടിസ്ഥാന രേഖകൾ ഭർത്താവിന്റെ അടുത്ത ബന്ധു കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസും കമ്മിഷൻ പരിഗണിച്ചു. ആകെ പരിഗണിച്ച 60 പരാതികളിൽ 19 എണ്ണം തീർപ്പാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ നഗരസഭ മോട്ടോര്‍ ബോട്ട് മൃഗാശുപത്രി പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ: നഗരസഭയുടെ മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, വെള്ളി) വാഹന സൗകര്യമില്ലാത്ത ആലപ്പുഴ...

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണം : അന്വേഷിച്ച് നടപടിയെടുക്കാൻ നേതൃത്വം

തിരുവനന്തപുരം : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം.രാഹുലിനെതിരെ ലഭിച്ച പരാതികൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌...
- Advertisment -

Most Popular

- Advertisement -