Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsമര്‍സി ബാന്‍ഡ്- ...

മര്‍സി ബാന്‍ഡ്-  പത്തനംതിട്ടയെ സംഗീത സാന്ദ്രമാക്കി

പത്തനംതിട്ട: കാണികളെ ആവേശത്തിലാക്കി പത്തനംതിട്ടയുടെ മണ്ണില്‍ ആദ്യമായി മര്‍സി ബാന്‍ഡിന്റെ സംഗീതവിരുന്ന്. ശബരിമല ഇടത്താവളത്തില്‍ എന്റെ കേരളം പ്രദര്‍ശനവിപണന മേളയുടെ രണ്ടാം ദിവസം അരങ്ങേറിയ മ്യൂസിക് ഷോ ഹിന്ദി, തമിഴ്, മലയാളം ഫാസ്റ്റ് നമ്പറുകളാല്‍ അരങ്ങു തകര്‍ത്തു.

മലയാളത്തിലെ എവര്‍ഗ്രീന്‍ മെലഡികളും നിറഞ്ഞു നിന്ന മ്യൂസിക് ഷോ കാണികളുടെ മനം കവര്‍ന്നു. ഏവരുടെയും പ്രിയ ഗായകൻ ഹരിഹരൻ പാടി ഹിറ്റാക്കിയ തമിഴ് ചിത്രമായ ബോംബൈയിലെ ഉയിരേ ഉയിരേ….യിൽ തുടങ്ങിയ  മ്യൂസിക് ഷോ പിന്നീട് കയ്യടി നേടി മുന്നേറി. സംഗീത റിയാലിറ്റി ഷോയായ സീ കേരളം സരിഗമപായിലൂടെ പ്രശസ്തനായ ഗായകന്‍ അക്ബര്‍ ഖാൻ ആണ് മെര്‍സി ബാന്‍ഡിനെ നയിച്ചത്.

ഹാരിബ് മുഹമ്മദ്(സഹഗായകന്‍), ഡെറിക്ക് സാമുവല്‍(കീ ബോര്‍ഡ്),എബി മൈക്കിള്‍(ബാസ്), കിച്ചു(ഡ്രംസ്), എബിന്‍ സാഗര്‍( ഗിത്താര്‍)  എന്നിവരാണ് വേദിയില്‍ മാസ്മരിക സംഗീത അനുഭവം സമ്മാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടിനീര് : പല്ലന ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി

ആലപ്പുഴ: തൃക്കുന്നപ്പുഴ ബ്ലോക്ക്  കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന  പല്ലന ഗവ. എല്‍ പി സ്‌കൂളിൽ  മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും സെപ്റ്റംബര്‍ 23  മുതല്‍ 21 ദിവസം ഈ...

വമ്പൻ തിരിച്ചടിക്ക് ശേഷം തിരിച്ചു കയറി വിപണി

മുംബൈ : ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണി തിരിച്ചു കയറി.ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചനയാണ് വിപണി നേട്ടമാക്കിയത്.സെൻസെക്സ് 500 പോയിന്‍റും നിഫ്റ്റി 150 പോയിന്‍റും ഉയർന്നു...
- Advertisment -

Most Popular

- Advertisement -