തിരുവല്ല: സ്ഥാപക പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ സ്മരണയിൽ എം ജി എം ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന കുടുംബ സംഗമം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കോർഡിനേറ്റർ ഫാ സി വി ഉമ്മൻ അധ്യക്ഷത വഹിച്ചു.
മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ എം മാത്യു തിരുവല്ല, പ്രിൻസിപ്പൽ പി കെ തോമസ്, ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോജി പി തോമസ്, മത്തായി ടി വർഗീസ്, പി ടി എ പ്രസിഡന്റ് ജോബി പി തോമസ്, പൂർവ വിദ്യാർത്ഥി പ്രതിനിധി സൈമൺ ജേക്കബ്, ബിനു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
പ്രസംഗം ക്വിസ് മത്സരങ്ങളിൽ വിജയിച്ചവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.






