Sunday, March 16, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമില്ല് ഉടമകൾ...

മില്ല് ഉടമകൾ സമയബന്ധിതമായി നെല്ല് സംഭരണം നടത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : ജില്ലയിലെ നെല്ല് സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ല് ഉടമകൾ അവരെ നിയോഗിച്ചിട്ടുള്ള പാടങ്ങളിൽ നിന്നും സമയബന്ധിതമായി നെല്ല് സംഭരണം നടത്താൻ  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശിച്ചു. ജില്ലയിലെ നെല്ല് സംഭരണം സുഗമമാക്കുവാൻ മന്ത്രിമാരായ പി പ്രസാദിൻ്റെയും ജി ആർ അനിലിൻ്റെയും നിർദ്ദേശാനുസരണം ജില്ലാ കളക്ടർ മില്ല് ഉടമകളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ്  തീരുമാനം.

നെല്ലിൻ്റെ ഗുണ നിലവാരത്തിൽ തർക്കങ്ങളുണ്ടായാൽ ജനപ്രതിനിധികൾ , കർഷകർ, മില്ല് ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഗുണനിലവാര പരിശോധന നടത്തി അതിൻ്റെ അടിസ്ഥാനത്തിൽ നെല്ല് സംഭരിക്കുവാനുള്ള നടപടികൾ മില്ല് ഉടമകൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വേനൽമഴ പ്രതീക്ഷിക്കുന്നതിനാൽ കൊയ്ത നെല്ല് എത്രയും പെട്ടെന്ന് തന്നെ സംഭരിക്കാൻ മില്ല് ഉടമകൾ നടപടിയെടുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചോദ്യപേപ്പര്‍ ചോര്‍ച്ച : അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ

മലപ്പുറം : വിവാദമായ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ.മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തിഎംഎസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവൽ ക്രോസ് നമ്പർ 122 (ടെമ്പിൾ ഗേറ്റ്) ഫെബ്രുവരി 21 ന് രാവിലെ എട്ടു മണി മുതൽ 24 ന് വൈകിട്ട് ആറ്...
- Advertisment -

Most Popular

- Advertisement -