Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിവിധ് കാ...

വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്ത് മന്ത്രി പി. പ്രസാദ്

ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് രാഷ്ട്രപതി ഭവനില്‍ നടന്ന വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്തു. സംസ്ഥാന മന്ത്രിസഭയുടെ പ്രതിനിധിയായാണ്  മന്ത്രി പങ്കെടുത്തത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയായിരുന്നു മന്ത്രിയെ സ്വീകരിച്ചത്. കണ്ണൂരിലെ കടലോരം വനിതാ ശിങ്കാരിമേള സംഘമാണ് സ്വീകരണം ഒരുക്കിയത്.

കേരളത്തിന്റെ പവലിയനിലെ എല്ലാ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. ഒപ്പം അവിടെയുള്ളവരുമായി കുശാലാന്വേഷണം നടത്തി.

സാഹിത്യ അക്കാദമി പവലിയനും മന്ത്രി സന്ദർശിച്ചു. 24 ഭാഷകളില്‍ നിന്നായി തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഇവിടെ നടക്കുന്നത്. യുവജനങ്ങളുടെ ഉല്ലാസത്തിനായി ഒരുക്കിയ യൂത്ത് എന്‍ഗേജ്‌മെന്റ് ഏരിയ, കര്‍ണാടകയുടെയും ലക്ഷദ്വീപിന്റെയും പവലിയനുകള്‍ , കരകൗശലവസ്തുക്കള്‍ തത്സമയം നിര്‍മിക്കുന്ന ലൈവ് ഡെമോ പവലിയന്‍ എന്നിവിടങ്ങളിലും പി.പ്രസാദ് സന്ദര്‍ശനം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.സി. ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു

കോട്ടയം : മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി.ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. മാർച്ച് 10 വരെയാണ് ജോർജിനെ റിമാൻഡു ചെയ്തിരിക്കുന്നത്. നേരത്തേ വൈകുന്നേരം ആറുമണിവരെ ജോർജിനെ ഈരാറ്റുപേട്ട...

മഴ : നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്,...
- Advertisment -

Most Popular

- Advertisement -