Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorപ്രഥമ ചെങ്ങന്നൂർ...

പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം  ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക്  മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു

ചെങ്ങന്നൂർ: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം  ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ  കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രധാന വേദിയിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയായി.

നഗരസഭാധ്യക്ഷ ശോഭ വർഗ്ഗീസ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ്,റിട്ട. എയർ വൈസ് .മാർഷൽ പി കെ ശ്രീകുമാർ,  ഡോ. എം എ ഉമ്മൻ, യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത,ജോർജ് തോമസ് , കവി കെ രാജഗോപാൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ. കെ എം ചെറിയാനെ യോഗത്തിൽ അനുസ്മരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ  എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയും കൽക്കട്ട അതിരൂപതാ ബിഷപ്പുമായ ജോഷ്വാ മോർ ബർണബാസ്...

Kerala Lotteries Results : 13-12-2024 Nirmal NR-410

1st Prize Rs.7,000,000/- NH 346716 (ALAPPUZHA) Consolation Prize Rs.8,000/- NA 346716 NB 346716 NC 346716 ND 346716 NE 346716 NF 346716 NG 346716 NJ 346716 NK 346716...
- Advertisment -

Most Popular

- Advertisement -