Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവെള്ളപ്പൊക്കദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും...

വെള്ളപ്പൊക്കദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു

കോട്ടയം: കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്  ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ.  അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുമാണ് മന്ത്രി സന്ദർശിച്ചത്.

വെള്ളം കയറി ദുരിതത്തിലായ സ്ഥലങ്ങളും കൃഷിനാശമുണ്ടായ പ്രദേശങ്ങളും  ജില്ലാ കളക്ടർ ജോൺ വി. സാമുവലിനും ജന പ്രതിനിധികൾക്കുമൊപ്പം സന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ക്യാമ്പിൽ കഴിയുന്നവരോട് സംസാരിച്ചു.

ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എല്ലാ ക്യാമ്പുകളിലും  പ്രത്യേകം വിലയിരുത്തി. അയ്മനം പി. ജോൺ മെമ്മോറിയൽ ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു  ആദ്യ സന്ദർശനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടികളെ  ലക്ഷ്യബോധമുള്ള നല്ല പൗരന്മാരാക്കി വളർത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ: പുതിയ കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകൾ മനസ്സിലാക്കി കുട്ടികളെ ലക്ഷ്യബോധമുള്ള നല്ല പൗരന്മാരാക്കി വളർത്തിയെടുക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ബീച്ചിന്...

KERALA LOTTERY RESULT18/03/2024 : Win Win W 761

1st Prize Rs.7,500,000/- (75 Lakhs) WZ 679765 (ERNAKULAM) Consolation Prize Rs.8,000/- WN 679765 WO 679765 WP 679765 WR 679765 WS 679765 WT 679765 WU 679765 WV 679765...
- Advertisment -

Most Popular

- Advertisement -