ഇതിനുള്ള സംവിധാനം കെഎംഎസ് സി എൽ ഇൻസ്റ്റാൾ ചെയ്യും. കോളേജ് കെട്ടിടം, ക്വാർട്ടേഴ്സുകൾ, ലേബർ റൂം എന്നിവയുടെ നിർമാണവും സെപ്തംബറിൽ പൂർത്തിയാകും. മെഡിക്കൽ കോളേജിനായി സൃഷ്ടിച്ച തസ്തികകളിൽ ഉടൻ നിയമനം പൂർത്തിയാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
മെഡിക്കൽ കോളേജിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. കെ.യു. ജനീഷ് കുമാർ എം എൽഎ, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ജില്ലാ കലക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു