പരുമല: ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കുകയും അടുപ്പിക്കുകയും ചെയ്യുവാൻ ശുശ്രൂഷകർ ശ്രമിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജീവിത സാഹചര്യങ്ങളിൽ കാലിടറിയവർക്ക് സഹായം ചെയ്യാനുള്ള പ്രതിബദ്ധതയും സ്നേഹവും എല്ലാവരും നിലനിർത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അഖില മലങ്കര ഓർത്തഡോക്സ് ശൂശ്രൂഷക സംഘം പരിശീലന ക്യാമ്പ് ഇന്ന് ( ഏപ്രിൽ 16) വൈകിട്ട് പരുമല സെമിനാരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായി.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത വിഷയവതരണം നടത്തി. കെ വി പോൾ റമ്പാൻ, ഫാ തോമസ് വർഗീസ് അമയിൽ, റോണി വർഗീസ്, അഡ്വ ബിജു ഉമ്മന്‍, ഫാ ജോസ് തോമസ് , റോയ് മാത്യു മുത്തൂറ്റ് , ബിജു വി പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിന് അകത്തും പുറത്തുമുള്ള ഇടവകകളിൽനിന്നു 350 മദ്ബഹ ശുശ്രൂഷകർ പ്രതിനിധികളായി പങ്കെടുത്തു .