Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപാസ്‌പോർട്ട് സേവനങ്ങൾക്ക്...

പാസ്‌പോർട്ട് സേവനങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കാൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം

തിരുവനന്തപുരം : പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും അധിക ചാർജുകൾ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ വെബ്‌സൈറ്റുകളിൽ www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്‌നിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യൻ പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളിൽ സൂചിപ്പിച്ച വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകർക്ക് ഔദ്യോഗിക മൊബൈൽ ആപ്പായ mPassport Seva ആൻഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 10-09-2025 Dhanalekshmi DL-17

1st Prize Rs.1,00,00,000/- DD 781756 (THRISSUR) Consolation Prize Rs.5,000/- DA 781756 DB 781756 DC 781756 DE 781756 DF 781756 DG 781756 DH 781756 DJ 781756 DK 781756...

പത്തനംതിട്ടയിൽ ഇഴയുന്ന വികസനം വ്യാപാരികൾക്ക് തലവേദനയാകുന്നു

പത്തനംതിട്ട : ടൗണിൽ കെ എസ് ആർ ടി സി ജംഗ്ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വരെയുള്ള ഭാഗത്ത് മേൽപ്പാലം നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം തടസപ്പെടുത്താൻ തുടങ്ങിയിട്ട് നാല് വർഷങ്ങൾ പിന്നിടുന്നു. ഇതോടെ...
- Advertisment -

Most Popular

- Advertisement -