Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകാണാതായ പെയിന്റിങ്...

കാണാതായ പെയിന്റിങ് തൊഴിലാളിയെ അയൽവാസിയുടെ  കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കാണാതായ പെയിന്റിങ് തൊഴിലാളിയെ അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റോതറ മോടിയിൽ എം.ആർ. രാജേഷിന്റെ (45) മൃതദേഹമാണ് ശനിയാഴ്ച ഉച്ചക്ക് 11. 45 മണിയോടെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അയൽവാസിയുടെ വീട്ടിൽ പ്രായമായ സ്ത്രീ മാത്രമാണ് താമസം ഉള്ളത്. ഇവരുടെ കൊച്ചുമകൻ കർണ്ണാടകയിൽ നിന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടത്.

തിരുവല്ല പൊലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ തിരുവല്ല പൊലീസ് മേൽ നടപടി സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറി :മീനാക്ഷീ ലേഖി

പത്തനംതിട്ട :കേരള ബാങ്ക് എന്നപേരിൽ അറിയപ്പെടുന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷീ ലേഖി. എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ.ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം...

അരൂരിൽ പിക്ക് അപ്പ് വാനിനുമേൽ ഗർഡറുകൾ വീണ് ഡ്രൈവർ മരിച്ചു

ആലപ്പുഴ : അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ വീണ് ഡ്രൈവർ മരിച്ചു .ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. പിക്കപ് വാന്‍ തമിഴ്നാട്ടില്‍...
- Advertisment -

Most Popular

- Advertisement -