Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാന ചരിഞ്ഞ...

കാട്ടാന ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ മോചിപ്പിച്ചു

പത്തനംതിട്ട : കോന്നിയിൽ കാട്ടാന ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കോന്നി എംഎൽഎ കെ.യു.ജെനീഷ് കുമാർ ബലമായി മോചിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎൽഎ  മോചിപ്പിച്ചത്. വനംവകുപ്പിന്റെ പാടം ഓഫീസിലായിരുന്നു സംഭവം. നിയമപരമല്ലാതെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു എംഎല്‍എയുടെ ആക്ഷേപം.

വനംവകുപ്പ് ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്നാണ് വനം വകുപ്പ് സംശയിക്കുന്നത് .ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.ഇതിന്റെ ഭാഗമായാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്യലിന്റെ ഭാഗമായി വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വർണക്കൂടാരം 

തിരുവല്ല :  തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വർണക്കൂടാരം പരിപാടി മന്നൻകരച്ചിറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മന്നൻകരച്ചിറ ഗവ. യു പി സ്കൂളിൽ നടന്നു. ലൈബ്രറി ബാലവേദിയാണ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചത് ....

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ് : പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ.ശിക്ഷ വെവ്വേറെ അനുഭവിക്കണം.കോട്ടയം അഡീഷനൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്....
- Advertisment -

Most Popular

- Advertisement -