പാലക്കാട് : വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം.മോഷ്ടാവാണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്‌ത് തല്ലിച്ചതച്ചത്.
നാട്ടുകാരുടെ മർദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു.രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാത്രിയോടെയാണ് ഇയാൾ മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.






