തിരുവനന്തപുരം : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. പുലർച്ചെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. . അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖർ വീട്ടിലെത്തി. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്






