Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവര്‍ഷം :...

കാലവര്‍ഷം : ഏത് അടിയന്തരസാഹചര്യവും നേരിടാൻ കുട്ടനാട് സജ്ജം: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ കുട്ടനാട് സജ്ജമാണെന്ന് തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കിഴക്കൻ മേഖലയിൽ പെയ്തിറങ്ങിയ മഴവെള്ളം ഒഴുകിയെത്തിയതിനെത്തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് അല്പം ഉയർന്നുവെങ്കിലും തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ വളരെ വേഗത്തിൽ വെള്ളം ഒഴുകി ഇറങ്ങുന്നുണ്ട്.

പുളിങ്കുന്ന് ആശുപത്രി പാലം, കിടങ്ങറ കെ സി പാലം, ബസാർ പാലം എന്നിവിടങ്ങളിൽ കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. കൈനകരിയിലെ ആറുപങ്ക് പാടത്ത് മടവീഴ്ച സംഭവിച്ചത് ചെറുകായൽ പാടശേഖരത്തെയും ബാധിച്ചു.

വെള്ളക്കെട്ട് നിരവധി കുടുംബങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്. സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടത്തിൻ്റെ സഹായത്തോടെ സ്വീകരിക്കുമെന്നും ആവശ്യമായ സ്ഥലങ്ങളിൽ കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച വീടുകൾ പരിശോധിച്ച് പരമാവധി നഷ്ടപരിഹാരം നൽകും. ഇതോടൊപ്പം വാസയോഗ്യമല്ലാത്ത വീട്ടുകാരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.

രാത്രി യാത്രയും ജലാശയങ്ങളിൽ ഇറങ്ങുന്നതും കഴിവതും ഒഴിവാക്കണം. ജലയാനങ്ങളിൽ സഞ്ചരിക്കുമ്പോൾ പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 9645633078,  9947690199 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 02-09-2025 Sthree Sakthi SS-483

1st Prize Rs.1,00,00,000/- SR 502763 (ERNAKULAM) Consolation Prize Rs.5,000/- SN 502763 SO 502763 SP 502763 SS 502763 ST 502763 SU 502763 SV 502763 SW 502763 SX 502763...

ഹരിവരാസനം പുരസ്‌കാരം 14ന് കൈതപ്രത്തിന് സമ്മാനിക്കും

ശബരിമല : മകരസംക്രമ ദിനമായ 2025 ജനുവരി 14 ന് ശബരിമല സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും...
- Advertisment -

Most Popular

- Advertisement -