Monday, November 24, 2025
No menu items!

subscribe-youtube-channel

HomeNewsമോൻതാ 100...

മോൻതാ 100 കിലോമീറ്റർ വേഗതയിൽ: ആന്ധ്രാ തീരമേഖലയിൽ നിന്നു ആളുകളെ മാറ്റി പാർപ്പിച്ചു

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന്, നാല് മണിക്കൂർ തുടരും. അർധ രാത്രിയോടെ മോൻതാ കര തൊടും. നിലവിൽ കാറ്റിന്റെ വേ​ഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്. 90 മുതൽ 100 കിലോമീറ്റർ വേ​ഗതയിലായിരിക്കും കര തൊടുകയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ആന്ധ്രയിലെ മച്ലി പട്ടണത്തിനും കലിം​ഗ പട്ടണത്തിനുമിടയിലായിരിക്കും മോൻതാ കര തൊടുക. മുൻകരുതലായി ആന്ധ്ര തീര മേഖലയിൽ നിന്നു ആളുകളെ മാറ്റി പാർപ്പിച്ചു. വിശഖപട്ടണത്തു നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡി​ഗോയുമാണ് സർവീസുകൾ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെയ്യാറ്റിന്‍കര ഗോപന്റെ മരണം:  കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തല്‍. നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ...

പേവിഷ വിമുക്ത കോട്ടയം ; പദ്ധതിക്ക് തുടക്കം

കോട്ടയം : പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള 'പേവിഷ വിമുക്ത കോട്ടയം' പദ്ധതിക്കു തുടക്കം. ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ...
- Advertisment -

Most Popular

- Advertisement -