Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsമോറാൻ മോർ...

മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം പൊതുദർശനം ഡാലസിൽ നടന്നു

ഡാലസ്: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനെഷ്യസ് യോഹാൻ ഒന്നാമൻ  മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരത്തിൻ്റെ പൊതുദർശനം ടെക്സാസ് ഡാലസിലെ റസ്റ്റ് ലാൻഡ് ഫ്യൂണറൽ ഫോമിൽ നടന്നു.  വൈദികരും സഭാ വിശ്വാസികളും സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും അടങ്ങിയ വലിയൊരു ജനസമൂഹം ചടങ്ങിൽ സാക്ഷിയായി.

നോർത്ത് അമേരിക്കൻ സിറിയക് ഓർത്തഡോക്സ് ചർച്ച് മലങ്കര ആർച്ച്ഡയോസിസ് പാത്രിയർക്കിയൽ വികാരിയും ആർച്ച് ബിഷപ്പും ആയ മോർ ടൈറ്റസ് എൽദോ  മെത്രാപ്പോലീത്തയുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് കുന്നംകുളം രൂപത മെത്രാപ്പോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സഭയെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ  പ്രൊഫ പി ജെ കുര്യൻ, തിരുമേനിമാരായ ഡാനിയൽ മോർ തിമോത്തിയോസ്, ഗീവർഗീസ് മോർ മക്കാറിയോസ് എന്നിവരുമായി സംസാരിച്ച്  അനുശോചനം രേഖപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് അയ്യന്‍കാളി ജയന്തി

തിരുവനന്തപുരം : നവോത്ഥാന നായകനായ മഹാത്മ അയ്യന്‍കാളിയുടെ 162-ാം ജന്‍‌മദിനം ഇന്ന്. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്.പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്ത് ശ്രദ്ധേയനായി....

പ്രധാനമന്ത്രി യുകെയിൽ : വ്യാപാര കരാറിൽ ഒപ്പുവച്ചേക്കും

ലണ്ടൻ : രണ്ട് ദിവസത്തെ സന്ദ‍ർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലെത്തി.വിമാനത്താവളത്തിന് പുറത്ത് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി മോദി ചർച്ച നടത്തും. സ്വതന്ത്ര വ്യാപാര കരാറിൽ...
- Advertisment -

Most Popular

- Advertisement -