Tuesday, January 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiമദർ ഓഫ്...

മദർ ഓഫ് ഓൾ ഡീൽസ് ; സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു

ന്യൂഡൽഹി : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഇരു കക്ഷികളും ഒപ്പിട്ടു. മദർ ഓഫ് ഓൾ ഡീൽസ് എന്ന് കരാറിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാണെന്നും ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും കരാർ പ്രതിനിധാനം ചെയ്യുന്നുവെന്നും വ്യക്തമാക്കി .ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദിയുടെ പരാമർശം.

യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. കരാർ തുടക്കം മാത്രമെന്നും തന്ത്രപരമായ ബന്ധം ഇനിയും ശക്തമാകുമെന്നും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലിയൻ പറഞ്ഞു .വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവെച്ചു

കരാറനുസരിച്ച് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും.യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും .ടെക്‌സ്റ്റൈൽസ്, ലെതർ തുടങ്ങിയ മേഖകളിൽ വലിയ തോതിൽ നികുതി കുറയും. വിദേശ കാറുകളുടെ അടക്കം ഇറക്കുമതി തീരുവയും കുറയും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ വിവാഹസംഘത്തെ മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

പത്തനംതിട്ട : വിവാഹസംഘത്തെ ആളുമാറി മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു .സംഭവത്തില്‍ എസ്ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അടൂരിൽ വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ വഴിയില്‍ വാഹനം നിര്‍ത്തി...

ജലവിതരണം മുടങ്ങും

ആലപ്പുഴ : ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കാപ്പില്‍ മുക്ക്, വടിക്കാട്  പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണം നവംബര്‍ ആറിന് രാവിലെ 8 മുതല്‍ വൈകുന്നേരം 7 മണിവരെ ഉണ്ടായിരിക്കില്ലെന്ന്  അധികൃതർ അറിയിച്ചു. പുന്നമട പാലം...
- Advertisment -

Most Popular

- Advertisement -