കോട്ടയം: കെ എസ് ആർ ടി സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസി (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്നു ബസ്. ഈ ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.