Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപന്തളം നഗരസഭയിൽ...

പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

പന്തളം : ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും, യു. രമ്യയുമാണ് രാജിവെച്ചത്. നാളെ  (ബുധൻ) അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് നടക്കാനിരിക്കെയാണ് രാജി.

ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്‍ഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗണ്‍സിലറും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നല്‍കിയത്. എല്‍ഡിഎഫിലെ ഒമ്പത് കൗണ്‍സിലര്‍മാരും സ്വതന്ത്രന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താനും ബിജെപി കൗണ്‍സിലര്‍ കെ വി പ്രഭയും നോട്ടീസില്‍ ഒപ്പുവച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴി ജനകീയാരോഗ്യകേന്ദ്രം കെട്ടിടശിലാസ്ഥാപനം

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രം  (പടഹാരം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ...

സ്‌കൂളിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച സംഭവത്തില്‍  രണ്ട് പൂർവ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : മാങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച സംഭവത്തില്‍ സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് തന്‍സീര്‍ മന്‍സിലില്‍ തന്‍സീര്‍, രജനി...
- Advertisment -

Most Popular

- Advertisement -