Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalകൊലപാതക കേസ്...

കൊലപാതക കേസ് : കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ

ബെംഗളൂരു : കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ദർശനെ ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി(33) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസിന്റെ വിശദീകരണം.

ഈ മാസം എട്ടിനാണ് രേണുകാ സ്വാമി കൊലചെയ്യപ്പെട്ടത്.പിറ്റേദിവസം അഴുക്കുചാലിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായി.മൈസൂരുവിലെ ഫാംഹൗസിൽ വെച്ചാണ് ദർശനെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് : നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: 'സേവ് ബോക്‌സ്' ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു .കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഓൺലൈൻ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

നിക്കോഷ്യ : സൈപ്രസ് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്റ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മക്കാരിയോസ് III ഓഫ് സൈപ്രസ് നല്‍കി ആദരിച്ചു....
- Advertisment -

Most Popular

- Advertisement -