കൊച്ചി : അങ്കമാലി കരിപ്പാലയിൽ 6 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.അമ്മൂമ്മ റോസിലി(60) മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകം നടത്തിയതാണെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് പരിശോധിക്കും. കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയിൽ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ഇന്നലെ രാവിലെയാണ് ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളായ ഡൽന മരിയ സാറയെ കഴുത്തിനു മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. മാനസിക രോഗത്തിന് ചികിത്സ തേടുന്ന അമ്മൂമ്മക്ക് അരികിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്.വീട്ടുകാരും അയൽക്കാരും കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.






