ആലപ്പുഴ : കലവൂരിൽ വയോധികയായ സുഭദ്രയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്.കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയുമാണു പിടിയിലായിരിക്കുന്നത്.കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.
എറണാകുളത്തുനിന്ന് കാണാതായ കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര (73)യുടെ മൃതദേഹം കഴിഞ്ഞദിവസം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾ സ്വർണാഭരണങ്ങൾക്കും പണത്തിനുമായി സുഭദ്രയെ കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം.ഇവർ സ്വർണ്ണം പണയം വച്ചതിന്റെ തെളിവ് പൊലീസിനു കിട്ടിയിട്ടുണ്ട്. പ്രതികൾക്കായി കർണാടകയും തമിഴ്നാടും കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.