Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം:...

എന്റെ കേരളം: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോ

പത്തനംതിട്ട: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോയുമായി കെ 9 സ്‌ക്വാഡ്.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഷോ സംഘടിപ്പിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് തെളിവ് ശേഖരണത്തിനുപയോഗിക്കുന്ന പരിശീലന മുറ കാണികള്‍ ഏറ്റെടുത്തത്.

ലാബ്രഡോര്‍,  ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തിലെ ജാക്ക്, സായ, സീഗോ, റാമ്പോ എന്നീ വീരന്മാരാണ് വേദിയില്‍ അണിനിരന്നത്. ആജ്ഞ ശ്വാന സംഘം കൃത്യമായി അനുസരിച്ചു. സ്‌ഫോടക വസ്തു, നര്‍ക്കോട്ടിക്,  ഗന്ധം എന്നിവ കണ്ടെത്തുന്നത് പ്രദര്‍ശിപ്പിച്ചു. മനുഷ്യരുടെ ഗന്ധം തിരിച്ചറിയാന്‍ കഴിവുള്ള നായയാണ് സായ.

സ്ഫോടക വസ്തു ഒളിപ്പിച്ച ബാഗ് തിരിച്ചറിഞ്ഞ് സീഗോ കാണികളെ ആകര്‍ഷിച്ചു. സബ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് ഡോഗ് ഷോ സംഘടിപ്പിച്ചത്. വളര്‍ത്തു നായ്ക്കളുടെ വാക്സിനേഷന്‍ വിഷയത്തില്‍  ഡോ വിജില്‍  ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനതയുടെ സ്വപ്‌നത്തിന് ചിറകേകി പുന്നമട – നെഹ്റു ട്രോഫി പാലം നിർമ്മാണം പുരോഗമിക്കുന്നു

ആലപ്പുഴ:  ജനതയുടെ സ്വപ്‌നത്തിന് ചിറകേകി പുന്നമട - നെഹ്റു ട്രോഫി പാലത്തിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 57.12 കോടി രൂപ  വിനിയോഗിച്ച് ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ്...

ഗുരുവായൂരപ്പനും ലൂർദ് മാതാവിനും നന്ദി:സുരേഷ് ഗോപി

തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി.73000 വോട്ടാണ് തൃശ്ശൂരിൽ സുരേഷ് ​ഗോപിയുടെ ലീഡ്. ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും നന്ദിയെന്ന് സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.താൻ തൃശ്ശൂരിലെ...
- Advertisment -

Most Popular

- Advertisement -