Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം...

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.

വിവിധ വകുപ്പുകളുടെ 188 സ്റ്റാളുകള്‍ ക്രമീകരിക്കും. ശുചിത്വമിഷനും നഗരസഭയും മാലിന്യസംസ്‌കരണം നിര്‍വഹിക്കും. ശുദ്ധജല ലഭ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കും. സാംസ്‌കാരിക പരിപാടി, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ തീംസ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. മേളയില്‍ സര്‍ക്കാര്‍ സേവനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍അറിയിച്ചു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ്കുമാര്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, വിവര പൊതുജന സമ്പര്‍ക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോധികൻ കുഴഞ്ഞു വീണു മരിച്ചു

അടൂർ : കഴുത്തിൽ കയർ കുരുങ്ങിയതിനെ തുടർന്ന് ചിറയിലേക്ക് പോത്ത് വീഴുന്നതു കണ്ട് കുഴഞ്ഞു വീണ വയോധികൻ മരിച്ചു. ഏനാദിമംഗലം മങ്ങാട് സ്വദേശി രാജൻ (75) ആണ് മരിച്ചത്. ഇന്ന് 3 നായിരുന്നു...

കോന്നി ആനകൂട്ടിലെ അപകടം : സെക്ഷൻ ഫോറെസ്റ്റ് ഓഫീസറെ സസ്പെന്റ് ചെയ്തു 

കോന്നി : കോന്നി ആനക്കൂട്ടിൽ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് ഇളകി വീണു മരിച്ച സംഭവത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ഇക്കോ...
- Advertisment -

Most Popular

- Advertisement -