ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ഓഫീസിലെത്തിയ പ്രധാനമന്ത്രിയെ പ്രിൻസിപ്പൽ സെക്രട്ടറി പികെ. മിത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം അദ്ദേഹം ആദ്യം ഒപ്പുവച്ചത്. രാജ്യത്തെ 9.3 കോടി കർഷകർക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി.ഏകദേശം 20,000 കോടി രൂപയാണ് വിതരണം ചെയ്യുക.