Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsജൂലൈ 9...

ജൂലൈ 9 ന് ദേശീയ പണിമുടക്ക് : സംയുക്ത സമരസമിതി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ   സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്കിന്  ആഹ്വാനം ചെയ്തു. കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ് തുടങ്ങി ഒൻപത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകളും ഉടന്‍ ഉപേക്ഷിക്കുക, എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പശ്ചിമബം​ഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : രാജ്യവ്യാപകമായി പ്രതിഷേധവുമായി ഐഎംഎ

ന്യൂഡൽഹി : കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച്‌...

റാബിസ് വാക്സിൻ എടുത്ത 61 കാരിയുടെ ശരീരം തളർന്നതായി പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരിയുടെ ശരീരം പൂർണമായും തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടെന്നും പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് വാക്‌സിനെടുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയത്. മുയൽ കടിച്ചതിന്...
- Advertisment -

Most Popular

- Advertisement -