Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsനവീന്‍ ബാബുവിന്റെ...

നവീന്‍ ബാബുവിന്റെ മരണം : നീതി ഇപ്പോഴും  അകലെയാണെന്ന് കുടുംബം

പത്തനംതിട്ട : മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെയും കണ്ണൂര്‍ കലക്ടറുടെയും അക്കാലത്തെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നു നവീന്റെ കുടുംബം. നവീന്‍ ബാബുവിന്റെ ഒന്നാം ചരമ വാര്‍ഷികമായിരുന്നു ഇന്നലെ . നീതി ഇപ്പോഴും വളരെ അകലെയാണെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പല കാര്യങ്ങളും ഒഴിവാക്കപ്പെടുകയോ മറച്ചു വയ്ക്കുകയോ ചെയ്‌തെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് നിലവില്‍ കണ്ണൂര്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്, ഡിസംബര്‍ 16ന് കേസ് കോടതി പരിഗണിക്കും.

ഗൂഢാലോചന, ബെനാമി ഇടപാട് തുടങ്ങിയുള്ള 13 നിര്‍ണായക കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പി.പി.ദിവ്യയുടെ ഭര്‍ത്താവിന്റെ പേരിലുള്ള ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ മാത്രമേ പരിശോധിച്ചിട്ടുള്ളു എന്നും ടി.വി.പ്രശാന്തിന്റെയും പി.പി.ദിവ്യയുടെയും കലക്ടര്‍ അരുണ്‍ കെ.വിജയന്റെയും 2024 ഒക്ടോബര്‍ 9 മുതല്‍ 14 വരെയുള്ള നിര്‍ണായകമായ ഫോണ്‍കോള്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും പ്രവീണ്‍ ബാബു ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ വേദനയിലും ദുഃഖത്തിലും പങ്കുചേര്‍ന്ന് പിന്തുണ നല്‍കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നതായും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള  അന്തിമ വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു. പുരുഷ വോട്ടർമാർ 1.33 കോടിയും സ്ത്രീ വോട്ടർമാർ 1.49 കോടിയും പ്രവാസി വോട്ടർമാർ 2087 പേരും ട്രാൻസ് ജൻഡർ...

വേനലവധി ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടൂര്‍ ഡയറിയൊരുക്കി

തിരുവനന്തപുരം : വേനലവധി ആഘോഷിക്കാന്‍  കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടൂര്‍ ഡയറിയൊരുക്കി. വാഗമണ്‍, കുമരകം, മലയാറ്റൂര്‍ എന്നിവിടങ്ങളിലേക്കും ഏപ്രിലിലെ ടൂര്‍ ഡയറിയില്‍ യാത്രകളുണ്ട്. പാലക്കാട് ഡിപ്പോയില്‍ നിന്നു മാത്രമാണ് ഏപ്രിലില്‍ വാഗമണ്ണിലേക്ക് യാത്രയുള്ളത്....
- Advertisment -

Most Popular

- Advertisement -