തിരുവല്ല: ഇടിഞ്ഞില്ലം തിരു ആലന്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നിറമാലയും വിളക്കും വിശേഷാൽ പുഷ്പാഞ്ജലിയും 13 വരെ നടക്കും. 10 ന് വൈകിട്ട് 6 മണിക്ക് ഗ്രന്ഥം എഴുന്നള്ളത്ത്, 6.30 ന് ഗ്രന്ഥപൂജ, പൂജവെയ്പ്, 7.15 ന് സരസ്വതി പൂജ, 7.30 ന് ശ്രീ മുരുക തിരുവാതിര സംഘം വെൺപാല അവതരിപ്പിക്കുന്ന തിരുവാതിരകളി.
12 ന് രാവിലെ 9.30 ന് വാഹനപൂജ. 13 ന് രാവിലെ 8.30 ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. മേൽശാന്തി ശ്രീരാഗ് കാരയ്ക്കാട്ടില്ലം നേതൃത്വം നൽകും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കും വിദ്യാരംഭത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി പ്രസിഡൻറ് ശ്രീകുമാരൻ മൂസത് സെക്രട്ടറി സനൽ നാരായണൻ എന്നിവർ അറിയിച്ചു.