തിരുവനന്തപുരം : യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷയായി നവ്യ ഹരിദാസിനെയും തെരഞ്ഞെടുത്തു. ഒ.ബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി എം. പ്രേമന്‍ ,എസ് സി മോർച്ച അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്, എസ് ടി മോർച്ച അദ്ധ്യക്ഷനായി മുകുന്ദൻ പള്ളിയറ, മൈനോറിറ്റി മോർച്ച അദ്ധ്യക്ഷനായി സുമിത് ജോർജ്, കിസാൻ മോർച്ച അദ്ധ്യക്ഷനായി ഷാജി രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.






